KOYILANDY DIARY.COM

The Perfect News Portal

ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പ്രതി ക്രിസ്റ്റല്‍രാജ് ഒറ്റയ്ക്ക് എന്ന് കണ്ടെത്തല്‍

ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പ്രതി ക്രിസ്റ്റല്‍രാജ് ഒറ്റയ്ക്ക് എന്ന് കണ്ടെത്തല്‍. കേസില്‍ മറ്റു പ്രതികള്‍ ഇല്ല. മോഷണ ശ്രമത്തിനിടയിലാണ് പീഡനം നടന്നത് ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ വ്യക്തമാക്കി. മോഷണത്തിനായാണ് പ്രതി ക്രിസ്റ്റല്‍ രാജ് കുട്ടിയുടെ വീട്ടില്‍ കയറിയത്. ഇതിനിടയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രി പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. കസ്റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായ തെളിവെടുപ്പ് നടത്തും. അതേസമയം ക്രിസ്റ്റല്‍ രാജിനെതിരെ പെരുമ്പാവൂര്‍ പൊലീസ് പുതിയ കേസെടുത്തു.

 

ഈ മാസം മൂന്നിന് പെരുമ്പാവൂരിലെ ഒരു വീട്ടില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ചുവെന്ന പരാതിയിലാണ് നടപടി. സ്ഥിരം കുറ്റവാളിയായ പ്രതി ഒരു മാസം മുന്‍പാണ് ജയില്‍ മോചിതനായത്. നേരത്തെ ഇയാള്‍ക്കെതിരെ രണ്ട് മോഷണ കേസുകള്‍ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Advertisements
Share news