KOYILANDY DIARY

The Perfect News Portal

കാപ്പാട് കുതിര സവാരി നടത്തിയവർ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം

കൊയിലാണ്ടി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കുതിര സവാരി നടത്തിയവർ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് സീനിയർ വെറ്ററിനറി സർജ്ജൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കുതിരയെ പേപ്പട്ടി പടിച്ചതുമായി ബന്ധപ്പെട്ട് 5 ഡോസ് വാക്സിൽ നൽകിയിരുന്നു. തുടർന്ന് കുതിരക്ക് ക്ഷീണം അനുഭവപ്പെട്ട സാഹചര്യത്തിലാണ് കൊയിലാണ്ടി വെറ്റിറിനറി ഹോസ്പിറ്റിലിലെ സീനിയർ വെറ്ററിനറി സർജ്ജൻ പത്ര കുറിപ്പിറക്കിയത്. പേ വിഷബാധയേറ്റ കുതിരയെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി സർജൻ ചികിൽസിച്ചിരുന്നു. അദ്ധേഹവുമായി കൊയിലാണ്ടി പോലീസും ഇത് സംബന്ധിച്ച് സംഭാഷണം നടത്തിയിരുന്നു.

Advertisements

പ്രാരംഭ നിഗമനത്തിൽ പ്രസ്തുത കുതിരക്ക് പേവിഷ ബാധയുടെ ലക്ഷണമാണ് കാണിക്കുന്നത്. പേവിഷബാധക്ക് നിലവിൽ ചികിൽസയില്ല. മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ Epidemiologist നെ വിവരം ഇന്നലെതന്നെ ധരിപ്പിച്ചിട്ടുണ്ട് . ആയതിന്റെ അടിസ്ഥാനത്തിൽ elepme Epidemiological team പരിശോധനകൾക്കായി സ്ഥലം സന്ദർശിക്കുന്നുണ്ട്. അതിന് ശേഷം മാത്രം പേ വിഷബാധയേറ്റോ എന്ന കാര്യം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ കുതിരയുമായി അടുത്തിടപഴകിയവർ, ഉടമസ്ഥർ ഉൾപ്പടെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വേണ്ട തുടർനടപടികൾ കൈക്കൊള്ളണമെന്ന് വെറ്ററിനറി സർജ്ജൻ അറിയിച്ചിരിക്കുന്നു.