പാചക വാതക പ്രതിസന്ധിക്ക് പരിഹാരം കാണുക: എൽഡിഎഫ് കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി
.
കൊയിലാണ്ടി: പാചക വാതക പ്രതിസന്ധിക്ക് പരിഹാരം കാണാത്ത മോദി സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽഡിഎഫ് കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റോഫീസ് പരിസരത്ത് സംഗമിക്കുകയായിരുന്നു.

തുടർന്ന് നടന്ന പൊതുയോഗത്തിൽ രാമചന്ദ്രൻ കുയ്യാണ്ടി അദ്ധ്യക്ഷതവഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ, മുൻ എംഎൽഎമാരായ കെ. ദാസൻ, പി. വിശ്വൻ, സി. സത്യചന്ദ്രൻ, അഡ്വ. സുനിൽ മോഹൻ, കൊളിവിപാലം രാജൻ, ടി.കെ രാധാകൃഷ്ണൻ, ആരിഫ് ബർഗൈവ എന്നിവർ സംസാരിച്ചു. ഇ.കെ അജിത്ത് സ്വാഗതം പറഞ്ഞു.
Advertisements





