KOYILANDY DIARY.COM

The Perfect News Portal

റേഷൻ വാതിൽപ്പടി ജീവനക്കാർക്കായി ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചു; മന്ത്രി ജി.ആർ. അനിൽ

റേഷൻ വാതിൽപ്പടി ജീവനക്കാരുടെ കുടിശ്ശികത്തുക നാളെത്തന്നെ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. ഇതിനായി 50 കോടി ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും ജീവനക്കാർ സമരത്തിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. കുടിശ്ശികത്തുക ലഭ്യമാക്കാത്തതിനെ തുടർന്ന് റേഷൻ വാതിൽപ്പടി ജീവനക്കാർ സമരത്തിനൊരുങ്ങുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

 

 

കുടിശ്ശികത്തുക അനുവദിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയാണ്. സർക്കാർ അനുഭവിക്കുന്ന ധന പ്രതിസന്ധി എല്ലാവർക്കും അറിയുന്നതാണ്. ഇതിനിടയിലും ക്ഷേമ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു. റേഷൻ മസ്റ്ററിങ് പ്രവർത്തനങ്ങൾ നാളെത്തന്നെ ആരംഭിക്കുമെന്നും ഒക്ടോബർ 10 ന് മുൻപ് തന്നെ മസ്റ്ററിങ് പൂർത്തീകരിക്കുമെന്നും ഇതിനായി മതിയായ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മസ്റ്ററിങിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

Share news