KOYILANDY DIARY.COM

The Perfect News Portal

16 മോഷണക്കേസുകളിലെ പ്രതി ഫറോക്ക് പോലീസിൻ്റെ പിടിയിൽ

16 മോഷണക്കേസുകളിലെ പ്രതി ഫറോക്ക് പോലീസിൻ്റെ പിടിയിൽ. കണ്ണൂർ ഇരിട്ടി കരിചിനക്കൽ രാജേഷ് കുമാർ (33) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ രാമനാട്ടുകര ചുങ്കത്ത് വെച്ച് ഫാറൂഖ് കോളേജ് കരുവാൻതൊടി അബ്ബാസിന്റെ 22000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചതിന് പിന്നാലെയാണ് ഇയാൾ പിടിക്കപ്പെട്ടത്.

തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും തൃശൂർ, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 16 മോഷണക്കേസുകളിലെ പ്രതിയാണെന്നും തെളിഞ്ഞത്. ഫറോക്ക് ഇൻസ്‌പെക്ടർ എം.കൃഷ്ണൻ, എസ്.ഐ ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

Share news