KOYILANDY DIARY.COM

The Perfect News Portal

ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കിസാൻ രത്ന പുരസ്കാരം ഒ.കെ സുരേഷിന് ലഭിച്ചു

കർഷക സംഘടനയായ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ കിസാൻ രത്ന പുരസ്കാരം സീനിയർ സിവിൽ പോലീസ് ഓഫീസർ ഒ കെ സുരേഷിന്. കാർഷിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് കിസാൻ രത്ന പുരസ്കാരത്തിന് ലുരേഷ് അർഹനായത്. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാ (ഡ്രൈവർ) ണ്  ഒ കെ സുരേഷ്.
.
.
കണ്ണൂർ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഘടനയുടെ ദേശീയ ക്യാമ്പിൽ വെച്ച് പുരസ്കാര വിതരണം നടത്തി. കേരള കയർ ബോർഡ് വൈസ് ചെയർമാൻ സി കെ പത്മനാഭൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്തവർക്ക് കേളകം പടിയക്കണ്ടി നേഴ്സറിയിൽ വികസിപ്പിച്ചെടുത്ത മുന്തിയ ഇനം കശുമാവിൻ തൈകൾ വിതരണം ചെയ്തു.
.
കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി ഗീത, കണ്ണൂർ ബ്ലോക്ക് എ ഡി എ ആദർശ്, ഡോ: പിയൂഷ് നമ്പൂതിരി, കെ എം സുരേഷ് ബാബു കീഴരിയൂർ, കൊല്ലം കണ്ടി വിജയൻ, സാബു കീഴരിയൂർ, സംഘടനയുടെ ദേശീയ സംസ്ഥാന നേതാക്കൾ കർഷക പ്രതിനിധികൾ ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 
Share news