കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രന്
.
പത്തനംതിട്ട: കടമ്മനിട്ട രാമകൃഷ്‌ണൻ ഫൗണ്ടേഷൻ നൽകുന്ന ഇൗ വർഷത്തെ കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രന്. കടമ്മനിട്ട രാമകൃഷ്‌ണൻ സ്‌മൃതിദിനത്തോടനുബന്ധിച്ച് 31ന് കടമ്മനിട്ട സ്മൃതിമണ്ഡപത്തിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ എം എ ബേബി പുരസ്കാരം സമർപ്പിക്കും.

55,555 രൂപയും ഭട്ടതിരി രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫൗണ്ടേഷൻ ഭാരവാഹികളായ വി കെ പുരുഷോത്തമൻ പിള്ള, ഡോ. എം ആർ ഗീതാദേവി, ബാബു ജോൺ, എം ആർ ഗീതാകൃഷ്‌ണൻ, ആർ കലാധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Advertisements




