KOYILANDY DIARY.COM

The Perfect News Portal

വേനലിൽ കണ്ണിനും പ്രത്യേക സംരക്ഷണം വേണം; ഇതൊക്കെ ശ്രദ്ധിക്കാം

.

കടുത്ത വേനലാണ് കടന്ന് പോകുന്നത്. ആരോഗ്യം കാര്യമായി ശ്രദ്ധിക്കേണ്ട സമയമാണിത്. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ശരിയായ സംരക്ഷണം ആവശ്യമാണ്. ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കണം. അത് തന്നെ നിർജലീകരണം ഒഴിവാക്കാൻ സഹായിക്കും.

 

വേനലിൽ കണ്ണിന് പ്രത്യേക സംരക്ഷണം ആവശ്യമാണ്. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തിറങ്ങുമ്പോൾ നൂറ് ശതമാനം യു വി സംരക്ഷണമുള്ള സൺ ഗ്ലാസുകൾ ധരിക്കേണ്ടത് അനിവാര്യമാണ്. ഇത് കണ്ണിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് തടയാൻ സഹായിക്കും. ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതെ നോക്കുന്നത് കണ്ണുകൾ വരളുന്നത് തടയാൻ സഹായകരമാണ്. അതിനായി ധാരാളം വെള്ളം കുടിക്കണം.

Advertisements

 

പുറത്ത് പോയി വന്നതിന് ശേഷം കണ്ണുകൾ തണുത്ത വെള്ളത്തിൽ കഴുകുന്നതും വെള്ളം നനച്ച തുണി കണ്ണുകൾക്ക് മുകളിൽ വെയ്ക്കുന്നതും കണ്ണുകളെ തണുപ്പിക്കാൻ സഹായിക്കും. ഉച്ചസമയങ്ങളിൽ നേരിട്ട് കണ്ണിന് വെയിൽ കൊള്ളുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. വേനൽക്കാലത്ത് ചെങ്കണ്ണും, കണ്ണിലെ അലർജികളും കൂടുതലായി കാണപ്പെടുന്ന സമയമാണ്. അങ്ങനെ എന്തെങ്കിലും അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് ആവശ്യമാണ്.

Share news