KOYILANDY DIARY.COM

The Perfect News Portal

നിയമം ലംഘിച്ച് വിനോദയാത്ര; ബസ് പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ്

നിയമം ലംഘിച്ചു.. വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് മോട്ടോർ വാഹന വകുപ്പ് പിന്തുടർന്ന് പിടികൂടി. നിയമം ലംഘിച്ച് കഴക്കൂട്ടം സെൻ്റ് തോമസ് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ യാത്ര ചെയ്ത ബസാണ് കൊട്ടിയത്ത് വച്ചു പിടിച്ചെടുത്തത്. ചേർത്തലയിൽ നിന്നുള്ള വൺനെസ് ബസാണ് നിയമം ലംഘിച്ചത്

വിനോദയാത്ര പോകും മുമ്പ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ ഹൈ പവർ മ്യൂസിക് സിസ്റ്റവും ലൈറ്റിങ്ങിനുള്ള സൗകര്യങ്ങളും കണ്ടെത്തിയതിനെ തുടർന്ന് വിനോദയാത്രക്കുള്ള അനുമതി നൽകിയിരുന്നില്ല. ഇത് ലംഘിച്ചാണ് ബസ് വിദ്യാർത്ഥികളുമായി വിനോദ യാത്രക്ക് പുറപ്പെട്ടത്. ഇതറിഞ്ഞ മോട്ടോർ വാഹനവകുപ്പ് ബസ് പിടിച്ചെടുക്കുകയായിരുന്നു. ബസിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.

Share news