KOYILANDY DIARY.COM

The Perfect News Portal

എറണാകുളം പെരുമ്പാവൂരിൽ വൻ കുഴൽപ്പണ വേട്ട; രണ്ട് കോടി രൂപ പൊലീസ് പിടികൂടി

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപയുടെ കുഴൽപ്പണമാണ് പൊലീസ് കണ്ടെത്തിയത്. വാഴക്കുളം സ്വദേശി അമൽ മോഹൻ, കല്ലൂർക്കാട് സ്വദേശി അഖിൽ എന്നിവർ പൊലീസ് പിടിയിലായി.റൂറൽ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്നാണ് പണം കൊണ്ടുവന്നത്.

കാറിൽ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. ഇവ കോട്ടയം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെ അങ്കമാലിയില്‍ വെച്ച് വാഹനം പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് കാറിനെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. എഎസ്പി ജുവനപ്പടി മഹേഷ്, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി പി ഷംസ്, ഇൻസ്പെക്ടർ ആർ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Share news