പലസ്തീനിൽ സമാധാനം ഉറപ്പു വരുത്തുക: സിപിഐ(എം) ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
കൊയിലാണ്ടി: സിപിഐ(എം) ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പലസ്തീനിൽ സമാധാനം ഉറപ്പു വരുത്തുക, യു.എൻ. കരാർ നടപ്പിലാക്കുക എന്ന മുദ്രാവാക്യമുയർത്തി സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ഏരിയാ സിക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ, സ പി. ബാബുരാജ്, അഡ്വ എൽ.ജി. ലിജീഷ് എന്നിവർ സംസാരിച്ചു. സി. അശ്വനീദേവ് സ്വാഗതം പറഞ്ഞു.
