പാലസ്തീനിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ
കൊയിലാണ്ടി: ഡി വൈ എഫ് ഐ പ്രതിഷേധ സായാഹ്നം. പാലസ്തീനിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുക, പശ്ചിമേഷ്യയിൽ ക്രമസമാധാനo സ്ഥാപിക്കുക, എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി പുതിയ സ്റ്റാൻഡിൽ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സഖാവ് ജാൻവി സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വാഗതവും ട്രഷറർ പി വി അനുഷ നന്ദിയും പറഞ്ഞു.
