KOYILANDY DIARY.COM

The Perfect News Portal

എമ്പുരാൻ സിനിമ; വിയോജിപ്പിന്റെ പേരിൽ സൃഷ്‌ടികളിൽ കത്തിവയ്‌ക്കരുത്: പ്രൊഫ. എം കെ സാനു

കൊച്ചി: എമ്പുരാൻ സിനിമയിലെ ചില ദൃശ്യങ്ങൾ എഡിറ്റ്‌ ചെയ്‌ത്‌ നീക്കിയത്‌ പ്രതിഷേധാർഹമെന്ന്‌ പ്രൊഫ. എം കെ സാനു. ആവിഷ്‌കാരസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാട്ടിലാണ്‌ നമ്മൾ ജീവിക്കുന്നത്‌. എഴുതാനും സിനിമയെടുക്കാനും എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട്‌. അതുപോലെ വിയോജിക്കാനും യോജിക്കാനും അവകാശമുണ്ട്‌. മറിച്ച്‌, വിയോജിപ്പിന്റെ പേരിൽ സൃഷ്‌ടികളിൽ കത്തിവയ്‌ക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

എറണാകുളം കവിത തിയറ്ററിൽ സിനിമ കണ്ടശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങൾക്കുശേഷമാണ്‌ പ്രൊഫ. എം കെ സാനു സിനിമ കാണാൻ തിയറ്ററിൽ എത്തുന്നത്‌. എമ്പുരാൻ സിനിമയിലെ രാഷ്‌ട്രീയമാണ്‌ അത്‌ കാണാൻ പ്രേരിപ്പിച്ച ഘടകമെന്ന്‌ അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്കുമുമ്പ്‌ ജസ്റ്റിസ്‌ വി ആർ കൃഷ്‌ണയ്യരുമായി ‘ചെമ്മീൻ’ സിനിമ കവിത തിയറ്ററിൽ കണ്ടതിന്റെ ഓർമ പങ്കുവെച്ചാണ്‌ എം കെ സാനു മടങ്ങിയത്‌.

 

 

Share news