KOYILANDY DIARY.COM

The Perfect News Portal

ഇ എം ദയാനന്ദൻ (71) അന്തരിച്ചു

വടകര: സിപിഐഎം മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ഇ എം ദയാനന്ദൻ  (71)  അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് രാവിലെ ഒമ്പതു മുതൽ സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും.


കെ എസ് എഫ് ജില്ലാ ജോ, സെക്രട്ടറി, കെ എസ് വൈ എഫ് അഴിയൂർ പഞ്ചായത്ത് സെക്രട്ടറി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, പ്രസിഡണ്ട്, എൽ ഡി എഫ് അഴിയൂർ പഞ്ചായത്ത് കൺവീനർ, കർഷക സംഘം ഏരിയാ കമ്മറ്റിയംഗം എന്നി നിലകളിൽ പ്രവർത്തിച്ചു.


മൂന്നു ദശകക്കാലം സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗമായി പ്രവർത്തിച്ചു. 5 വർഷക്കാലം ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചു. ചോമ്പാൽ കൈത്തറി സഹകരണ സംഘം ജീവനക്കാരനായിരുന്നു. വിലക്കയറ്റത്തിനെതിരായ സമരത്തിൽ പങ്കെടുത്ത് ഒരു മാസം ജയിൽവാസം അനുഭവിച്ചു. നിലവിൽ കല്ലാമല ബ്രാഞ്ച് അംഗമാണ്.

Share news