A.M.M.Aയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല; താത്കാലിക കമ്മിറ്റി തുടരും

താരസംഘടനയായ A.M.M.A യിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ലെന്ന് സൂചന. കൂടുതൽ താരങ്ങൾക്കെതിരെ കേസ് ഉണ്ടായേക്കുമെന്ന സാധ്യത കൂടി മുന്നിൽ കണ്ടാണ് നീക്കം. നിലവിലെ താൽക്കാലിക കമ്മറ്റി തന്നെ തുടരട്ടെ എന്ന നിലപാടിലാണ് സംഘടന. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർ പരാതിയുമായി മുന്നോട്ടു പോയാൽ പ്രത്യേക അന്വേഷണ സംഘം കൂടുതൽ താരങ്ങൾക്കെതിരെ കേസെടുത്തേക്കാനുള്ള സാധ്യതയുണ്ട്.

പുതിയ പാനൽ തെരഞ്ഞെടുക്കപ്പെട്ടാൽ അതിൽ ആർക്കെങ്കിലും എതിരെ കേസുണ്ടായാൽ ഭരണം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും. ഇതു കൂടി കണക്കിലെടുത്താണ് അഡ്ഹോക്ക് കമ്മിറ്റി തുടരട്ടെ എന്ന തീരുമാനം. സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക്ക് കമ്മിറ്റിക്ക് ഒരു വർഷം വരെ തുടരാൻ കഴിയുമെന്നതും അനുകൂല ഘടകമായി ഭാരവാഹികൾ കാണുന്നുണ്ട്.

