KOYILANDY DIARY.COM

The Perfect News Portal

നടക്കാൻ പോകുന്നത് രാജ്യത്തെ വർഗീയതയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുളള തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി

നടക്കാൻ പോകുന്നത് രാജ്യത്തെ വർഗീയതയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ പ്രകടന പത്രികയിൽ നിറഞ്ഞു നിൽക്കുന്നത് വർഗീയതയാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ബിജെപി നൽകിയ വാഗ്ദാനങ്ങൾ അതേ പോലെ അവശേഷിക്കുകയാണ്. കർഷകർക്ക് ഒരു രൂപ പോലും കടാശ്വാസമായി നൽകിയില്ല. ബിജെപി പ്രകടന പത്രികയുടെ ജനകീയ വിചാരണയാണ് ഈ തെരഞ്ഞെടുപ്പിൽ നടക്കേണ്ടത്.

 

നാലു ലക്ഷത്തോളം വീടുകൾ കേരളം ലൈഫ് പദ്ധതിയിലൂടെ നൽകി. 1,52,000 വീടുകളുടെ നിർമാണം ലൈഫ് മിഷനിൽ പുരോഗമിക്കുന്നു. 17,490 കോടി രൂപ ലൈഫ് മിഷൻ ഇതുവരെ ചെലവഴിച്ചു. 70 ശതമാനത്തോളം വീടുകൾ പൂർത്തിയായി. പണം ചെലവഴിച്ചത് സംസ്ഥാന സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേർന്നാണ്. സംസ്ഥാന സർക്കാർ നിർമ്മിച്ചതിൽ കേന്ദ്രത്തിൻ്റെ ബ്രാൻഡിങ് വേണമെന്നാണ് ആവശ്യം. യുവ ജനങ്ങൾക്ക് സ്ഥിരം തൊഴിൽ സ്വപ്നം പോലും അല്ലാതാകുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. പുതിയ തൊഴിലവസരങ്ങൾ ഒന്നും കേന്ദ്രം സൃഷ്ടിച്ചില്ല.

Share news