KOYILANDY DIARY

The Perfect News Portal

കോഴിക്കോട് നഗരത്തിൽ ഡോ. ബി.ആർ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കും

കോഴിക്കോട്: ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി.ആർ അംബേദ്കറുടെ പൂർണ്ണ പ്രതിമ കോഴിക്കോട് നഗരത്തിൽ സ്ഥാപിക്കും. പ്രതിമ സ്ഥാപിക്കാൻ മുൻകൈയ്യെടുക്കുമെന്ന് ജൻ അഭിയാൻ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ഡോ. ബി.ആർ അംബേദ്കർ ജയന്തി ആഘോഷ കൺവെൻഷൻ തീരുമാനിച്ചു. അടുത്ത വർഷം മുതൽ ഡോ. ബി. ആർ അംബേദ്കറുടെ ജീവിത ചരിത്രമടങ്ങുന്ന ലഘുലേഖ പുസ്തകം മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾക്ക് നൽകുവാനും അംബേദ്കർ എഴുതിയ ഭരണഘടനയുടെ കോപ്പികളും നൽകുവാനും യോഗം തീരുമാനിച്ചു.
ചടങ്ങിൽ നൂറോളം കാൻസർ, കിഡ്നി കിടപ്പ് രോഗികൾക്കുള്ള ഭക്ഷണകിറ്റും ചികിത്സ ധനസഹായ വിതരണവും നൽകി. പോലീസ് ഓഫീസർമാരായ കെ.കെ. സുരേഷ്, സി.എം.സുനിൽകുമാർ എന്നിവർക്ക് ഡോ. അംബേദ്കർ രത്ന പുരസ്കാരവും കലാകാരന്മാരായ ഗഫൂർ പൊക്കുന്ന്, പി.പി.ഇസ്മയിൽ ബാബ കൂട്ടായി, സുശീല പപ്പൻ, അജിത, ആനന്ദ്, മീരാജ് ചേവായൂർ എന്നിവർക്ക് ഡോക്ടർ അംബേദ്കർ കർമ്മ പുരസ്കാരവും ഷാജി പയ്യോളി, ബാബു, കല്യാണി കീഴരിയൂർ, രജിത.വി. മാനന്തവാടി, വിജയശ്രീ, രാജീവ് കെ.പി, കോരൻ ചേളന്നൂർ, രത്നകുമാർ വടകര, മാളു കുരവട്ടൂർ, കലന്തൻ ബഷീർ എന്നിവർക്ക് ഡോക്ടർ അംബേദ്കർ സേവന പുരസ്കാരവും നൽകി.
Advertisements
ജയന്തി ആഘോഷ കൺവെൻഷനും പുരസ്കാര വിതരണവും റിട്ടയേഡ് ജില്ലാ സെഷൻസ് ജഡ്ജി കെ. കൃഷ്ണൻകുട്ടി പയമ്പ്ര ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റ് രാമദാസ് വേങ്ങേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.കെ സജിനി റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ അൽഫോൻസാ മാത്യു ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ സി.ഒ.ടി അസീസ് ഉപഹാര സമർപ്പണം നടത്തി. ഡോക്ടർ പി കെ ജനാർദ്ദനൻ, ജയകുമാരി എം, ശ്രീകല എ കെ മഞ്ജു, പി വി അനിൽകുമാർ പി, എ കെ കുഞ്ഞാവ എന്നിവർ സംസാരിച്ചു.