തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനെ 14ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. 14ന് പകല്‍ 11ന് കല്‍പ്പറ്റയിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

വയനാട് എസ്പി ഓഫീസിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ബത്തേരി മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍വച്ച് പത്തുലക്ഷവും ബത്തേരിയില്‍വച്ച് 40 ലക്ഷവും സി കെ ജാനുവിന് നല്‍കി എന്ന കേസിലാണ് ചോദ്യംചെയ്യല്‍.

