KOYILANDY DIARY

The Perfect News Portal

എളാട്ടേരി അരുൺ ലൈബ്രറി താലൂക്ക് തല ചെസ്സ് മത്സരം നടത്തി


ചെങ്ങോട്ടുകാവ്: എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി വടക്കെടത്ത് മീത്തൽ  നാരായണന്റെ സ്മരണാർത്ഥം താലൂക്ക് തല ചെസ്സ് മത്സരം നടന്നു. കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷീബ മലയിൽ മത്സരം ഉത്ഘാടനം ചെയ്തു. മനുഷ്യ മസ്തിഷ്കത്തിന്റെ വളർച്ചക്ക് നിദാനമായി മാറുന്ന ബൗദ്ധിക വ്യായാമമായ ചതുരംഗത്തിന്റെ പ്രസക്തി നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ബോധ്യപ്പെട്ടതാണെന്ന് അവർ പറഞ്ഞു.
തന്റെ പ്രിയതമന്റെ പരാജയം മുന്നിൽ കണ്ടു ഒരു താരാട്ട് പാട്ടിന്റെ ഈണത്തിൽ നൽകിയ മുന്നറിയിപ്പാണ് ഒരു കലാ സൃഷ്ടിയുടെ പിറവിക്ക് കാരണമായത്. കുരുന്നു മക്കളുടെ ബുദ്ധി വളർച്ചയുടെ അളവ് നിശ്ചയിക്കാനാവില്ല. കേവലം 16 വയസ്സുള്ള പ്രഗ്ന്യനന്ദ രമേശ്‌ ബാബുവെന്ന തമിഴ് നാട്ടിലെ ഒരു ഇള മുറക്കാരൻ ലോക ചെസ്സ് ചാമ്പ്യനെ അടിയറവ് പറയിച്ചപ്പോൾ ലോകം ഞെട്ടുകയല്ല മറിച്ചു പുതു തലമുറയുടെ ബുദ്ധി വികാസത്തേ കൊണ്ടടുകയാണ് ചെയ്തതെന്നും അവർ കൂട്ടി ചേർത്തു.
ലൈബ്രറി പ്രസിഡണ്ട് എൻ എം നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എളാട്ടേരി എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ വാർഡ് മെമ്പർ ജ്യോതി നളിനം, മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട് പി. ചാത്തപ്പൻ മാസ്റ്റർ, കെ. ദാമോദരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പഴയ കാല ചെസ്സ് കളിക്കാരായ വി. പി ശ്രീധരൻ, കെ. എം ബാലകൃഷ്ണൻ, അനശ്വര ശ്രീധരൻ നായർ എന്നിവർ മത്സരത്തിന്റെ ആദ്യ കരുക്കൾ നീക്കി കളിക്ക് തുടക്കം കുറിച്ചു.
കെ രാമകൃഷ്ണനാണ് ആർബിറ്ററായി പ്രവർത്തിച്ചു. പി. രാജൻ നന്ദി പറഞ്ഞു. മത്സര വിജയികൾ ഓപ്പൺ ഓവർഓൾ ചാമ്പ്യൻ കാർത്തിക് കൃഷ്ണ മൂടാടി,  രണ്ടാം സ്ഥാനം: ഫിദൽ ആർ പ്രേം ചേലിയ, മൂന്നാം സ്ഥാനം : ദേവാ ഷിഷ് നന്തി, 15 വയസ്സിനു താഴെ ഹാസിം നടുവണ്ണൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആനന്ദ് കൃഷ്ണ നന്തി രണ്ടാം സ്ഥാനവും, ദേവഷിഷ് എടക്കുളം മൂന്നാം സ്ഥാനവും നേടി. ധ്യാൻ കേളു ദാസ് പയ്യോളി ഒന്നാം സ്ഥാനം, ബദ്രി നാഥ്‌ മൂടാടി രണ്ടാം സ്ഥാനം, ആശിർവാദ് എടക്കുളം മൂന്നാം സ്ഥാനം. വിജയികൾക്ക് ഡിസംബർ 24ന് ട്രോഫി കൾ വിതരണം ചെയ്യും. ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ സ്വാഗതം പറഞ്ഞു.