KOYILANDY DIARY.COM

The Perfect News Portal

ജനങ്ങളുടെ ആവലാതികൾ തീർപ്പാക്കുന്നതിലുള്ള കാര്യക്ഷമതയാണ് ഈ സർക്കാരിന്റെ മുഖമുദ്ര; മന്ത്രി സജി ചെറിയാൻ

കൊല്ലം: ജനങ്ങളുടെ ആവലാതികൾ തീർപ്പാക്കുന്നതിലുള്ള കാര്യക്ഷമത തന്നെയാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്ന്- സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഇരവിപുരം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായാണ് മന്ത്രിമാരുടെയും കലക്ടർമാരുടെയും നേതൃത്വത്തിൽ നടത്തിയ താലൂക്ക്, -ജില്ലാ അദാലത്തുകളും മലയോര- തീരദേശ അദാലത്തുകളും.

സ്വീകരിക്കപ്പെട്ട നിവേദനങ്ങളിൽ 90 ശതമാനം ഫയലിലും തീരുമാനം എടുക്കാനായി. കാര്യക്ഷമതയുടെ അടയാളപ്പെടുത്തലാണിത്. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി, കൊല്ലം ബൈപാസ്, മലയോര-തീരദേശ ഹൈവേ, ദേശീയപാത വികസനം എന്നിവ ജില്ലയിലെ പ്രകടമായ വികസനപ്രവർത്തനങ്ങളാണ്. നവകേരള സദസ്സിന്റെ പ്രഭാതയോഗങ്ങളിൽ ഉയർന്നുവന്ന നിർദേശങ്ങൾ നവകേരള സൃഷ്ടിക്ക് ആക്കംകൂട്ടുന്നവയാണെന്നും മന്ത്രി പറഞ്ഞു.

Share news