ജമ്മു കശ്മീരിൽ ഭൂചലനം; 4.6 തീവ്രത രേഖപ്പെടുത്തി
.
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 5.35 നാണ് ഭൂചലനം ഉണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബാരാമുള്ളയിലെ പട്ടാൻ മേഖലയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പുലർച്ചെയായതിനാൽ പലരും ഉറക്കത്തിലായിരുന്ന സമയത്താണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂചലനത്തെത്തുടർന്ന് ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തിറങ്ങി ഓടി. എന്നാൽ നിലവിൽ നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Advertisements




