KOYILANDY DIARY.COM

The Perfect News Portal

ഇ. കെ. പത്മനാഭൻ മാസ്റ്ററുടെ 21-ാംമത് അനുസ്മരണം സംഘടിപ്പിച്ചു

.
കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ട്, മികച്ച അദ്ധ്യാപകൻ, സാമുഹ്യ സാംസ്കാരിക നാടക പ്രവർത്തകൻ എന്നീ നിലകളിൽ സജീവ സാന്നിധ്യമായിരുന്ന ഇ. കെ. പത്മനാഭൻ മാസ്റ്ററുടെ (ഇകെപി) 21-ാംമത് അനുസ്മരണ ചടങ്ങ് DCC പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എൻ. മുരളീധരൻ തൊറോത്ത് അദ്ധ്യക്ഷത വഹിച്ചു.
പി. രത്നവല്ലി ടീച്ചർ, രാജേഷ് കീഴരിയൂർ, വി. വി. സുധാകരൻ, നടേരി ഭാസ്ക്കരൻ, രജീഷ് വെങ്ങളത്ത് കണ്ടി, ശ്രീജാ റാണി, സി. പി. മോഹനൻ എന്നിവർ അനുസ്മരണ ഭാഷണം നടത്തി.
Share news