KOYILANDY DIARY.COM

The Perfect News Portal

ഗവർണർക്ക് DYFIയുടെ താക്കീത്

ഗവർണർക്ക് DYFIയുടെ താക്കീത്.. കൊയിലാണ്ടി: ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാൻ ശ്രമിക്കുന്ന സംഘ പരിവാറിൻ്റെ ഏജൻ്റായി പ്രവർത്തിക്കുന്ന കേരള ഗവർണ്ണറുടെ നടപടിക്കെതിരെ DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനവും വിശദീകരണ പൊതുയോഗവും നടത്തി. DYFI സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ. ജി. ലിജീഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

 

ജില്ലാ സെക്രട്ടറിയേറ്റംഗം ബിപി ബബീഷ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് ട്രഷറർ പിവി അനുഷ അധ്യക്ഷതവഹിച്ചു. അഭിനീഷ് കെ, പ്രദീപ് ടി.കെ, റിബിൻ കൃഷ്ണ, അജീഷ് വി.എം എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് സ്വാഗതവും ദിനൂപ് സി.കെ നന്ദിയും പറഞ്ഞു.

Share news