KOYILANDY DIARY

The Perfect News Portal

പോക്സോ കേസ് പ്രതിയാേടുള്ള പോലീസ് വിധേയത്വം അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ

പോക്സോ കേസ് പ്രതിയാേടുള്ള പോലീസ് വിധേയത്വം അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ
കൊയിലാണ്ടി: ഡോക്ടേഴ്സ് അക്കാഡമി മാനേജിങ് ഡയറക്ടർ ബാബുരാജിനെതിരായി അതേ സ്ഥാപനത്തിൽ പഠിക്കുന്ന 16 വയസ്സുള്ള വിദ്യാർത്ഥിനി 1-11-2022 ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ പ്രതിയെ പോക്സോ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
എന്നാൽ ആ വിഷയത്തിന്റെ പേരിൽ പ്രസ്തുത സ്ഥാപനത്തിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥി സംഘടനാ നേതാക്കളെയും, പ്രവർത്തകരെയും കേസിലെ പ്രതിയുടെ ഒത്താശയോടെ പ്രതികാരബുദ്ധിയോടെ വേട്ടയാടുന്ന നയമാണ് കൊയിലാണ്ടിയിലെ പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. 16 വയസ്സുകാരിയുടെ ലൈംഗികാതിക്ര പരാതിയിൽ സ്റ്റേഷനിലെത്തിയ പ്രതിയെ വിട്ടയക്കുകയും തെളിവുകളെല്ലാം നശിപ്പിക്കാനും, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ വ്യാജ വാർത്തകൾ സൃഷ്ടിക്കാനും പ്രതിക്ക് രണ്ട് ദിവസത്തെ സമയം നല്കിയ പോലീസ് ഗത്യന്തരമില്ലാതെയാണ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുന്നത്.
Advertisements
കേരളത്തിലെ സർക്കാരിന്റെ പോലീസ് നയത്തിന് വിരുദ്ധമായി കൊയിലാണ്ടി പോലീസിലെ ചില ഉദ്യോഗസ്ഥരുടെ താല്പര്യപ്രകാരം നടക്കുന്ന തെറ്റായ സമീപനം അനുവദിക്കാനാവില്ല. എസ്.എഫ്.ഐ നേതാക്കളുടെ വീട്ടിൽ നിരന്തരമായി അനുവാദമില്ലാതെ കടന്ന് കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പോലീസ് സംഘം ഇന്നലെ അർദ്ദരാത്രി അരിക്കുളത്തെ വിദ്യാർത്ഥി നേതാവായ രോഹിത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും ഭീകരാന്തരീക്ഷo  സൃഷ്ടിക്കുകയുമാണ് ചെയ്തത്.
ഭയപ്പെട്ട രോഹിത്തിന്റെ അമ്മ ബോധരഹിതയായി വീഴുകയും തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയുമാണ്. പോലീസിന്റെ ഇത്തരം കാടത്തത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡിവൈഎഫ്ഐ  അറിയിച്ചു. കൊയിലാണ്ടി പോലീസിലെ ഇത്തരക്കാരെ നിലക്ക് നിർത്താൻ ബദ്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ലങ്കിൽ യുവജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷേഭത്തിന് നേതൃത്വം നല്കുമെന്നും നേതാക്കൾ പരഞ്ഞു.
കേരള സർക്കാരിനെ ഇകഴ്ത്തിക്കാട്ടാനും വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ഭീഷണിപ്പെടുത്തി നിർജ്ജീവമാക്കാനുള്ള പോലീസിന്റെ പ്രവൃത്തി വിലപോവില്ല. പോക്സോ കേസിലെ പ്രതിയുടെ വ്യാജ പരാതിയിൽ പോലീസ് നടത്തുന്ന ഇത്തരം അതിക്രമങ്ങൾ ഉടനെഅവസാനിപ്പിക്കാൻ Dyfi കൊയിലാണ്ടി ബ്ലോക്ക്  കമ്മറ്റി പ്രസ്താവനയിലൂടെ ആവിശ്യപ്പെട്ടു.