KOYILANDY DIARY.COM

The Perfect News Portal

സ്നേഹ വീടുകളുടെ നിർമ്മാണത്തിനായി DYFI വെങ്ങളം മേഖലാ കമ്മറ്റി ചായക്കട ആരംഭിച്ചു

ചേമഞ്ചേരി: ചായ പൈസ വയനാട്ടിലേക്ക്.. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടുകളുടെ നിർമ്മാണത്തിനായി ചായക്കട ആരംഭിച്ചു. വെങ്ങളം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ചായക്കട സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം BP ബബീഷ്, കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് എന്നിവർ സംബന്ധിച്ചു.
.
മേഖലാ സെക്രട്ടറി അജ്നഫ്, പ്രസിൻ്റ് അഖിൽഷാജ്, ട്രഷറർ അനൂപ്, സജി, ഹൃദ്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചായക്കട ആരംഭിച്ചത്. ഉദ്ഘാടനം കഴിഞ്ഞതോടെ ചായക്കടയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
.
.
DYFI സ്നേഹ വീടിനായി സ്വർണ്ണമോതിരം ഊരി നൽകി.
വയനാട്ടിൽ നിർമ്മിക്കുന്ന 25 സ്നേഹ വീടുകളുടെ നിർമ്മാണച്ചിലവിലേക്ക് വെങ്ങളം മേഖലയിലെ നാലുകണ്ടത്തിൽ ബഷീറിൻ്റെ ഭാര്യ റംല തൻ്റെ സ്വർണ്ണമോതിരം ഊരി നല്കി  വേറിട്ട് മാതൃകയായി. അഡ്വ. എൽ.ജി ലിജീഷ് മോതിരം ഏറ്റുവാങ്ങി. BP ബബീഷ്, എൻ. ബിജീഷ്, അജ്നഫ് കാച്ചിയിൽ, വാർഡ് മെമ്പർ സന്ധ്യ ഷിബു, CPIM ലോക്കൽ കമ്മറ്റി സെക്രട്ടറി KV സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Share news