KOYILANDY DIARY

The Perfect News Portal

ഡിവൈഎഫ്ഐ പയ്യോളിയിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

പയ്യോളി : ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് പ്രതിഭാ സംഗമത്തിൽ അനുമോദിച്ചത്.
നന്തി വൃന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് സി ടി അജയ്ഘോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി അനൂപ് സംസാരിച്ചു. നന്തി മേഖല സെക്രട്ടറി  വിപിൻ രാജ്  സ്വാഗതം പറഞ്ഞു.