KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ 2023 ലെ സാഹിത്യപ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു

ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ 2023 ലെ സാഹിത്യപ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു. നിരവധി സാഹിത്യം പ്രതിഭകളാണ് പുരസ്കാരത്തിനായി സൃഷ്ടികൾ അയച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. നിലവാരവും പ്രതീക്ഷയും നൽകുന്ന സൃഷ്ടികളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഥയും കവിതയും ആണ് പുരസ്കാരത്തിനായി പരിഗണിച്ചത്. തിരുവനന്തപുരത്ത് കേസരി ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന പ്രസിഡൻറ് വി വസീഫ്, യുവധാര ചുമതലക്കാരായ ഷാജിർ, ഷിജു ഖാൻ എന്നിവർ പങ്കെടുത്തു.

കഥ വിഭാഗത്തിൽ പുണ്യ സി ആർ എഴുതിയ ‘ഫോട്ടോ’ എന്ന കഥയ്ക്കും, കവിത വിഭാഗത്തിൽ റോബിൻ എഴുത്തുപുരയുടെ ‘എളാമ്മയുടെ പെണ്ണ്’ എന്ന കവിതയ്ക്കും പുരസ്‌കാരം ലഭിച്ചു. 50000 രൂപയും പ്രശസ്തി പത്രവുമാണ് മികച്ച കഥയ്ക്കും കവിതയ്ക്കും നൽകുക. ജൂൺ അവസാനവാരം തൃശ്ശൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. അമ്മ മലയാളത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമം യുവ കവികളുടെ കവിതകളിൽ ഉണ്ടാകുന്നു, ഇത് പ്രതീക്ഷ നൽകുന്നതെന്ന് ജൂറി അംഗവും കവിയുമായ കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.

 

യുവധാര വളരെ ശ്രദ്ധിക്കപ്പെടുന്നത് മാധ്യമമാണ്. രാഷ്ട്രീയ രംഗങ്ങൾ മാത്രമല്ല സാഹിത്യം കലാകായികം തുടങ്ങിയ മേഖലകൾക്കും നിർണായകമായ സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമീഷ് മണിയൂർ (കഥ), ഹരികൃഷ്ണൻ തച്ചാടൻ (കഥ), മൃദുൽ പി എം ( കഥ ), സിനാഷ ക്രവിത ), ആർ.ബി അബ്ദുല്ല റസാക്ക് (കവിതാ), അർജുൻ കെ വി (കവിത) എന്നിവർക്കാണ് പ്രത്യേക ജൂറി പുരസ്‌കാരങ്ങൾ. പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചവർക്ക് അയ്യായിരം രൂപയാണ് സമ്മാനം.

Advertisements
Share news