ലഹരി ആവാം കളിയിടങ്ങളോട്.. 2 കോടി ഗോൾ ക്യാമ്പയിനിൽ DYFIയും

ലഹരി ആവാം കളിയിടങ്ങളോട്.. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2 കോടി
ഗോൾ ക്യാമ്പയിനിൽ DYFI യും അണി ചേർന്നു.. ”ഗോൾ ചലഞ്ച് ” കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം അരിക്കുളം പഞ്ചയത്ത് മിനി സ്റ്റേഡിയത്തിൽ (കാരയാട്) DYFI സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ. ജി. ലിജീഷ് നിർവഹിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് കെ കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ്, ബ്ലോക്ക് ട്രഷറർ പി.വി അനുഷ, ടി.കെ പ്രദീപ്, എന്നിവർ സംസാരിച്ചു. കെ അഭിനീഷ് സ്വാഗതം പറഞ്ഞു.

