KOYILANDY DIARY.COM

The Perfect News Portal

ഉരുൾപൊട്ടലിൽ സർവതും നഷ്ടമായ അനീഷിന് ജീപ്പ് നൽകി ഡിവൈഎഫ്ഐ

വയനാ‌ട്: ഉരുൾപൊട്ടലിൽ സർവതും നഷ്ടമായ അനീഷിന് ജീപ്പ് നൽകി ഡിവൈഎഫ്ഐ. അനീഷിനായി നേരത്തെ പ്രഖ്യാപിച്ച ജീപ്പാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൈമാറിയത്. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ജീപ്പ് ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു അനീഷ് കുടുംബം പുലർത്തിയിരുന്നത്.

അമ്മയെയും മക്കളെയും ഉൾപ്പെടെ സകലതും നഷ്ടമായിരുന്നു അനീഷിന്. ചൂരൽ മലയിലെ ഉരുൾപൊട്ടൽ അനീഷിനെയും ഭാര്യയെയും മാത്രമാണ് ബാക്കി വെച്ചത്. ഉരുൾപൊട്ടലിന് അവസാനം ചേതനയറ്റ മക്കളുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്നയാളാണ് അനീഷ്. അനീഷിനും ഭാര്യ സയനയ്ക്കും ഗുരുതരമായി പരിക്ക് പറ്റി ഇപ്പോഴും ചികിത്സയിലാണ്.

Share news