DYFI യുവജന പ്രതിരോധം

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. കാപ്പാട് മേഖല കമ്മിറ്റി യുവജന പ്രതിരോധം സംഘടിപ്പിച്ചു. ഡി. വൈ. എഫ്. ഐ. മുൻ ജില്ലാ പ്രസിഡണ്ട് അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് രജീഷ് കുമാർ അദ്ധ്യക്ഷനായി.

മേഖല സിക്രട്ടറി ഷിബിൽ രാജ് സ്വാഗതം പറഞ്ഞു. അമൽ രാജീവ്, എം നൗഫൽ എന്നിവർ സംസാരിച്ചു. യുവജന റാലി കാപ്പാട് നിന്നും ആരംഭിച്ച് തിരുവങ്ങൂർ ടൗണിൽ സമാപിച്ചു. ശിവപ്രസാദ്, ഷൈരാജ്, കിരൺ,ഫായിസ്, ജിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.


