KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന്റെ പ്രതിസന്ധി കാലത്ത്‌ ഭേദചിന്തകൾ മാറ്റിവെച്ച്‌ മലയാളികൾ ഒന്നിക്കണം; പത്മജ

തിരുവനന്തപുരം: കേരളത്തിന്റെ പ്രതിസന്ധി കാലത്ത്‌ ഭേദചിന്തകൾ മാറ്റിവെച്ച്‌  മലയാളികൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ച്‌ പത്മജ വേണുഗോപാൽ. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഡിവൈഎഫ്‌ഐ മുന്നിട്ടിറങ്ങിയത്‌ ഓർമിപ്പിക്കുന്ന കുറിപ്പാണ്‌ കോൺഗ്രസ്‌ നേതാവും മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ പങ്കുവെച്ചത്‌.

സിപിഐ എം നേതാവായ സി ബി  ചന്ദ്രബാബു എഴുതിയ കുറിപ്പാണ്‌ പത്മജ തന്റെ പേജിലൂടെ പങ്കിട്ടത്‌. കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ നിന്ന്‌ പ്രതിപക്ഷം വിട്ടുനിന്ന സാഹചര്യത്തിലാണ്‌ പത്മജയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ എന്നത്‌ ശ്രദ്ധേയമാണ്‌. അനുമതി വാങ്ങി ചെന്നിട്ടും മുഖ്യമന്ത്രി കാണാൻ കഴിയാതിരുന്നതും പിന്നീട്‌ കരുണാകരനെ നേരിട്ട്‌ വിളിച്ച്‌ ചെന്ന്‌ കണ്ടതുമെല്ലാം കുറിപ്പിൽ വിവരിക്കുന്നുണ്ട്‌.

 

ഡൽഹിയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ സമരം നടന്ന ദിവസം പത്മജ പോസ്റ്റ്‌ പങ്കുവെച്ചത്‌ കോൺഗ്രസിലും ചർച്ചയായി. ഇതോടെ പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനത്തിന്റെ വാർത്തയിലെ ഒരു ഭാഗവും പത്മജ പങ്കുവെച്ചു. ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ പിൻവലിക്കാൻ നേതൃത്വം സമ്മർദം ചെലുത്തിയിരുന്നു. ഇതോടെയാണ്‌ സതീശന്റെ വാർത്താസമ്മേളന വാർത്ത പങ്കുവെക്കാൻ പത്മജ തയ്യാറായതെന്നാണ്‌ കോൺഗ്രസ്‌ ക്യാംപിലെ ചർച്ച

Advertisements
Share news