ചേവായൂരിൽ ലഹരി വിൽപ്പന; ഒരാൾ പിടിയിൽ
കോഴിക്കോട്: ചേവായൂരിലും പരിസരപ്രദേശങ്ങളിലും ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മലയമ്മ സ്വദേശി കോരൻ ചാലിൽ ഹൗസിൽ കെ സി ശിഹാബുദീ(24) നെയാണ് നർക്കോട്ടിക്ക് സെൽ അസി. കമീഷണർ ടി പി ജേക്കബും ഡൻസാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് ഇയാൾ ലഹരി മരുന്നുകൾ കൊണ്ടുവന്ന് വിൽപ്പന നടത്തുന്നത്. കേസിൽ ഇതുവരെ നാല് പേര്‍ പിടിയിലായി. സ്വർണക്കടത്തിൽ നെടുമ്പാശേരി എയർ പോർട്ടിൽനിന്ന് കസ്റ്റംസ് പിടികൂടിയ കേസും ശിഹാബിൻറെ പേരിലുണ്ട്.

ജൂലൈ 15നാണ് കോട്ടപ്പുറം സ്വദേശി ഷിഹാബുദീൻ 300 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. തുടർന്ന് ബംഗളൂരുവിലെ വിൽപ്പനക്കാരനായ അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഹുസൈനെയും ഇടനിലക്കാരനായി പ്രവർത്തിച്ച മായനാട് സ്വദേശി രഞ്ജിത്ത് എന്നിവരെയും പിടികൂടുകയായിരുന്നു. ഡൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എഎസ്ഐ അബ്ദുറഹ്മാൻ, കെ അഖിലേഷ്, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, നർക്കോട്ടിക്ക് സെൽ എസ്ഐമാരായ ഗണേശൻ, രതീഷ് കുമാർ, സിപിഒമാരായ ഒ അഖിൽ, എ പി അഖിൽ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.
