KOYILANDY DIARY.COM

The Perfect News Portal

ഡോ. പി സരിനെ എകെജി സെന്ററിൽ സ്വീകരിച്ച്‌ എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാലക്കാട്‌ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. പി സരിൻ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സന്ദർശിച്ചു. ഓഫീസിലെത്തിയ സരിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചുവപ്പ്‌ ഷാൾ അണിയിച്ച്‌ സ്വീകരിച്ചു. പാർടി കേന്ദ്ര കമ്മിറ്റി അംഗമായ എ കെ ബാലൻ, മന്ത്രി സജി ചെറിയാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഡോ. പി സരിൻ ആദ്യമായി എകെജി സെന്ററിൽ എത്തിയിരിക്കുകയാണെന്നും അദ്ദേഹത്തെ ആവേശത്തോടെയാണ്‌ ഞങ്ങൾ സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട്‌ പറഞ്ഞു. സരിന്റെ ഭാവി രാഷ്‌ട്രീയ പ്രവർത്തനം സംബന്ധിച്ച്‌, ആവശ്യമായ സംഘടനാ പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കും. പാർടിയുമായി സഹകരിച്ച്‌ പ്രവർത്തിക്കുക എന്നുള്ളതാണ്‌ ആദ്യ കാര്യം, പിന്നീടാണ്‌ പാർടി മെമ്പർഷിപ്പ്‌ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക്‌ പൂർണമായി വരാൻ സാധിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Share news