ഡോ: ബി. ആർ അബേദ്ക്കർ ജയന്തി ആഘോഷിച്ചു

കൊയിലാണ്ടി: ഇന്ത്യൻ ഭരണഘടന ശിൽപ്പിയും അധസ്ഥിത വിഭാഗത്തിൻ്റെ മുന്നണി പോരാളിയുമായിരുന്ന ഡോ: ബി. ആർ അബേദ്ക്കറുടെ 133-ാം ജയന്തി ആഘോഷിച്ചു. കേരള പട്ടിക വിഭാഗ സമാജം കോഴിക്കോട് ജില്ല കമ്മറ്റി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച ജയന്തി യോഗത്തിൽ സമാജം സംസ്ഥാന പ്രസിഡണ്ട് എം.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് രാജ്യത്തെ പട്ടിക വിഭാഗത്തിൻ്റെ നിലനിൽപ്പിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡണ്ട് എ.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ‘ടി.വി. പവിത്രൻ, നിർമല്ലൂർ ബാലൻ, പി.എം. ബി. നടേരി, പി.ടി. ഉയൻ, പി.എം. വിജയൻ, എം.ടി. വിശ്വൻ, കെ. സുരോജിനി, എ.ടി ശിവദാസൻ എന്നിവർ സംസാരിച്ചു.
