KOYILANDY DIARY.COM

The Perfect News Portal

കൂടുതല്‍ മൃതദേഹങ്ങളുണ്ടോ എന്ന് സംശയം: ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ പൊലീസ് പരിശോധന നടത്തുന്നു

കൂടുതല്‍ മൃതദേഹങ്ങളുണ്ടോ എന്ന് സംശയം: ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ പൊലീസ് പരിശോധന നടത്തുന്നു. പത്തനംതിട്ട ഇലന്തൂരില്‍ നരബലിയുടെ പേരില്‍ ഇരട്ടക്കൊലപാതകം നടന്ന ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസ് മണ്ണ് കുഴിച്ച് പരിശോധന നടത്തിവരികയാണ്. പൊലീസ് നായയേയും എത്തിച്ചിട്ടുണ്ട്.

തിരുമ്മല്‍ കേന്ദ്രത്തിന് പിന്നിലുള്ള സ്ഥലത്തും പരിശോധന നടന്നുവരികയാണ്. വീടിന്റെ തെക്കുവശത്തായി ചെമ്പകവും തുളസിയും നടന്ന സ്ഥലങ്ങളിലും പൊലീസ് പരിശോധന നടക്കുന്നുണ്ട്. അല്‍പം മണ്ണ് മാറ്റി പൊലീസ് നായയെ കൊണ്ട് മണപ്പിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.

പൊലീസ് നായ സംശയം പ്രകടിപ്പിക്കുന്ന സ്ഥലങ്ങള്‍ പൊലീസ് അടയാളപ്പെടുത്തുന്നുണ്ട്. സംശയം തോന്നുന്നയിടത്ത് ആഴത്തില്‍ കുഴിയെടുത്തുള്ള പരിശോധനയും നടക്കും. റോസ്ലിയുടേയും പത്മയുടേയും മൃതദേഹങ്ങള്‍ നാല് അടിയോളം ആഴത്തിലാണ് കുഴിച്ചിട്ടിരുന്നത്. പത്മയുടെ മൃതദേഹം കണ്ടെത്തിയതിന് അടുത്തും പൊലീസ് അടയാളമിട്ടിട്ടുണ്ട്.

Advertisements
Share news