KOYILANDY DIARY.COM

The Perfect News Portal

മുവാറ്റുപുഴയിലെ ഇരട്ടക്കൊലപാതകം; ഒഡീഷ സ്വദേശി പിടിയിൽ

മൂവാറ്റുപുഴ: മുവാറ്റുപുഴയിലെ ഇരട്ടക്കൊലപാതക കേസിൽ ഒഡീഷ സ്വദേശി പിടിയിലായി. കൊല്ലപ്പെട്ടവർക്കൊപ്പം തടി മില്ലിൽ ജോലി ചെയ്തിരുന്ന ഗോപാൽ മാലികാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ടാണ് അസം ദമാജി ബാലിഡാലി ഹസ്താറാം സ്വർഗിരി സ്വദേശി മഹന്ദ സ്വർഗിരി (30), ദമാജി തേക്ജാരി ബിഷ്നപുർ ബോഡോ റോബിഡമാസ് സ്വദേശി ദീപാങ്കർ ബസുമട്രെ (33) എന്നിവരെ തടിമില്ലിൽ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

തടിമില്ലിന്‌ 30 മീറ്റർ അകലെയുള്ള കെട്ടിടത്തിലെ മുറിയിലാണ്‌ ഞായറാഴ്ച പകൽ 3.30ന്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്‌. സംഭവത്തിൽ ഒപ്പം ജോലി ചെയ്യുന്ന അസം സ്വദേശി സന്തോഷിനെ (30) മൂവാറ്റുപുഴ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു.

Share news