KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.എസ്.പി.യു വനിതാ പെൻഷൻകാരുടെ ജില്ലാ മാർച്ചും ധർണ്ണയും

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.യു വനിതാ പെൻഷൻകാർ ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കൂടിശ്ശികകൾ ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, വിലക്കയറ്റം തടയുക, വനിതാസംവരണ ബിൽ ഉടൻ യാഥാർത്ഥ്യമാക്കുക, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക, ലഹരിവിരുദ്ധ പ്രചരണം ശക്തമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ല വനിതാ സബ്ബ് കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
കോഴിക്കോട് മേയർ ഡോ: ബീനാ ഫിലിപ്പ് സമരം ഉദ്ഘാടനം ചെയ്തു. KSSPU സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി. അപ്പുക്കുട്ടി, എ. വേലായുധൻ ജില്ലാ പ്രസിഡണ്ട് കെ.വി. ജോസഫ്, ജില്ല സെക്രട്ടറി കെ..പി. ഗോപിനാഥ് എന്നിവർ സംസാരിച്ചു. രക്ഷാധികാരി എ. സൗദാമിനി അധ്യക്ഷത വഹിച്ചു.  500ഓളം വരുന്ന പ്രവർത്തകർ മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു. വനിതാവേദി കൺവീനർ ഇ.കെ. കമലാദേവി സ്വാഗതം പറഞ്ഞു. 
Share news