KOYILANDY DIARY.COM

The Perfect News Portal

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് തുടക്കം

കോഴിക്കോട്: ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ആനന്ദൻ ഗുരുക്കൾ അനുശോചന പ്രമേയം അവതരിപ്പിച്ചു. 
കളരിപ്പയറ്റ്‌ ദേശീയ മത്സരത്തിൽ മെഡൽ നേടിയ വിദ്യാർത്ഥികളെയും ഗുരുക്കന്മാരെയും സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡണ്ട് ടി പി ദാസൻ അനുമോദിച്ചു. എ മൂസ ഹാജി സംസാരിച്ചു. വെള്ളിയാഴ്ച സബ് ജൂനിയര്‍, ജൂനിയര്‍ വിഭാ​​ഗങ്ങളിലായിരുന്നു മത്സരം. രണ്ട് ദിവസത്തെ ചാമ്പ്യൻഷിപ്പിൽ 600ഓളം പേർ പങ്കെടുക്കുന്നുണ്ട്‌. മുരളീധരൻ ഗുരുക്കൾ സ്വാഗതവും രാജേഷ് ഗുരുക്കൾ നന്ദിയും പറഞ്ഞു.

 

Share news