കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: KSPPWA കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി ഓഫീസ് കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ മനോജ് പയറ്റു വളപ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീധരൻ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹ സമിതി അംഗം ചന്ദ്രൻ കരിപ്പാലി, ജില്ലാ വൈസ് പ്രസിഡണ്ട് എം.ടി. ഭാസകരൻ, ട്രഷറർ കെ.പി. സുധാകരൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സെക്രട്ടറി വി.കെ. നാരായണൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് കെ. ശ്രീധരൻ നന്ദിയും പറഞ്ഞു.
