KOYILANDY DIARY

The Perfect News Portal

വീൽ ചെയർ വിതരണവും.. ആര്യവേപ്പ് വൃക്ഷ തൈ നടീലും സംഘടിപ്പിച്ചു

കൊയിലാണ്ടി ഹോമിയോ ഹോസ്പിറ്റലിലേക്ക് സീനിയർ ചേംബർ ഇൻറർനാഷണൽ വീൽ ചെയറും, ആര്യവേപ്പ് വൃക്ഷ തൈ എന്നിവ കൈമാറി. കൊയിലാണ്ടി ലീജിയൺ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മനോജ് വൈജയന്തം അദ്ധ്യക്ഷത വഹിച്ചു. 
ഗവ: താലൂക്ക് ഹോമിയോ ഹോസ്പിറ്റൽ  സുപ്രണ്ട് ഡോക്ടർ പ്രതിഭ. കെ. സി. 
നാഷനൽ ട്രഷറർ ജോസ് കണ്ടോത്ത്, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രജില, കൗൺസിലർ വത്സരാജ്, പത്മനാഭൻ കെ.പി, ഡോ. രത്നകുമാരി, മുരളി മോഹൻ, കെ.പി. സജിത്ത് കുമാർ, വി.എം.
ബാബു. പി. കെ, ഡോ. ശുഭ സൗമ്യേന്ദ്രനാഥ്, മുരളി കാഞ്ഞിലശേരി, അനിതാ മനോജ് എന്നിവർ സംസാരിച്ചു.