KOYILANDY DIARY.COM

The Perfect News Portal

പച്ചക്കറി വിത്ത് വിതരണവും വീട്ടുവളപ്പിൽ കൃഷി പദ്ധതി ഉദ്ഘാടനവും നടന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വാർഡ് 26ൽ പച്ചക്കറി വിത്ത് വിതരണവും വീട്ടുവളപ്പിൽ കൃഷി പദ്ധതിയും ഉദ്ഘാടനം ചെയ്തു. ”ഉയരാം ഒത്തുചേർന്ന് – സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2023” ഭാഗമായാണ് വരകുന്ന് കോളനിയിൽ കൃഷി വകുപ്പുമായി സഹകരിച്ച് പച്ചക്കറി തൈ വിത്ത് വിതരണവും വീട്ടുവളപ്പിൽ കൃഷി പദ്ധതിയും ആരംഭിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ കൗൺസിലർ (വാർഡ് 26) വി.എം സിറാജ് നിർവഹിച്ചു.  കോളനി യിലെ മുഴുവൻ കുടുംബങ്ങൾക്കും വിത്തുകൾ വിതരണം നടത്തി. പട്ടികജാതി വികസന ഓഫീസർ അനിതകുമാരി അധ്യക്ഷതവഹിച്ചു.

കൃഷി ഓഫീസർ വിദ്യ. പി സംസാരിച്ചു. പട്ടികജാതി വികസന ഓഫീസർ അനിത കുമാരി വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. പരിപാടിയിൽ കോളനി നിവാസികളുൾപ്പെടെ നിരവധിപേർ പങ്കെടുത്തു. പരിപാടിയിൽ കൊയിലാണ്ടി നഗരസഭ എസ്. സി പ്രമോട്ടർ സിബിന സ്വാഗതവും പ്രൊമോട്ടർ ജിഷ്ണ  നന്ദിയും പറഞ്ഞു.

Advertisements
Share news