KOYILANDY DIARY.COM

The Perfect News Portal

സൗജന്യ കൈത്തറി യൂണിഫോം വിതരണം കൈത്തറി മേഖലയ്ക്ക് ഉണര്‍വ് നല്‍കി: മന്ത്രി വി ശിവന്‍കുട്ടി

സൗജന്യ കൈത്തറി യൂണിഫോം വിതരണം കൈത്തറി മേഖലയ്ക്ക് ഉണര്‍വ് നല്‍കിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് ഒന്നര മാസം മുന്‍പാണ് യൂണിഫോം വിതരണം നടക്കുന്നത്. ഇത് ചരിത്രമാണ്. 23-ാം തീയതി 1-10 വരെയുള്ള പാഠ പുസ്തക വിതരണം മുഖ്യമന്ത്രി നടത്തും. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായി. 1000 കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സുംബ ഡ്രില്‍ തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്ന് മന്ത്രി പി രാജീവും പറഞ്ഞു. അടുത്ത അധ്യയന വര്‍ഷത്തെ പുസ്തകങ്ങള്‍ ഈ അധ്യയന വര്‍ഷം വിതരണം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. കൈത്തറി മേഖലയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തില്‍ ആണ് സ്‌കൂള്‍ സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.

 

കൈത്തറി തൊഴിലാളികള്‍ക്കും ഈ പദ്ധതി ഗുണം ചെയ്യും. ഇത്രയും അടിസ്ഥാന സൗകര്യങ്ങളോടെ ഉള്ള സ്‌കൂളുകള്‍ ഇന്ത്യയില്‍ വേറെ ഉണ്ടാകില്ല എന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു. 2025 – 26 അദ്ധ്യായന വര്‍ഷത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി പി രാജീവ്.

Advertisements
Share news