KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ സപ്തദിന അഖണ്ഡനാമജപ യജ്ഞത്തിൽ പങ്കാളികളാകുവാൻ ഭക്തജനപ്രവാഹം

കൊയിലാണ്ടി: നാമജപത്തിൽ ഭക്തി സാന്ദ്രമായി വിയ്യൂർ വിഷ്ണു ക്ഷേത്രം. ചൈതന്യ സിദ്ധിയും മനോബലവും ശാന്തിയും സമാധാനവും എന്ന ലക്ഷ്യത്തിലേക്ക് സർവ്വ ദു:ഖ പാപഹരമായ നാമജപമാണ് പരിഹാരമെന്ന് ഉൾക്കൊണ്ട് വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ നടന്നുവരുന്ന അഖണ്ഡനാമജപ യജ്ഞത്തിൽ പങ്കാളികളാകുവാൻ ഭക്തജനപ്രവാഹം. ആഗസ്ത് 20ന് ആരംഭിച്ച യജ്ഞം 27ന് ചൊവ്വാഴ്ച അവസാനിക്കും.
യജ്ഞ നാളുകളിൽ തൃകാല പൂജ, പാൽപായസം, തുളസിമാല, പട്ടുകോണകം, അവിൽ കിഴി, ലക്ഷ്മി നാരായണ പൂജ, സന്താന ഗോപാല പൂജ എന്നീ പ്രധാന വഴിപാടുകൾ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നടന്ന അഖണ്ഡനാമജപ യജ്ഞങ്ങളിലും വൻ ഭക്തതജന പങ്കാളിത്തമുണ്ടായിരുന്നു.
Share news