KOYILANDY DIARY.COM

The Perfect News Portal

കണ്ടലയിലെ ന്യൂനതകൾ കണ്ടെത്തിയത് സഹകരണ വകുപ്പ്; വി എൻ വാസവൻ

കണ്ടലയിലെ ന്യൂനതകൾ ഇ ഡി കണ്ടെത്തിയതല്ലെന്നും സഹകരണ വകുപ്പ് കണ്ടെത്തിയ ക്രമക്കേടാണെന്നും സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. മറ്റു സംസ്ഥാനങ്ങളിലെ ക്രമക്കേട് കണ്ടെത്താൻ ഇ ഡി പോകുന്നില്ല എന്നും ഇത് രാഷ്ട്രീയ നീക്കത്തിൻറെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കണ്ടല ബാങ്കിലെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. സഹകരണ വകുപ്പ് കണ്ടെത്തിയതിൻറെ തുടര്‍ച്ചയാണെന്നും വി എന്‍ വാസവന്‍ പറഞ്ഞു. കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇ ഡി റെയ്ഡ് പുരോഗമിക്കവെയാണ് പ്രതികരണം. ഇന്ത്യയിൽ 282 ബാങ്കുകൾക്ക് എതിരെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടപടി എടുത്തിട്ടുണ്ട്. ഈ ബാങ്കുകളിൽ ഒന്നും ഇ ഡി പോകുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

അതേസമയം കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം. കണ്ടല സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിൻറെ പശ്ചാത്തലത്തിലാണ് നടപടി.

Advertisements
Share news