KOYILANDY DIARY.COM

The Perfect News Portal

നടക്കാവിൽ പട്ടാപകൽ മോഷണം; 21 പവൻ സ്വർണം മോഷണം പോയി

.

കോഴിക്കോട് നടക്കാവിൽ പട്ടാപകൽ മോഷണം. വീട്ടിൽനിന്ന് 21 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഗുരുവായൂരിൽ പോയ സമയത്തായിരുന്നു സംഭവം. വൈകീട്ട് 4 മണിക്ക് കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻഭാഗത്തെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. മുകളിലത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. നടക്കാവ് പോലീസ് കേസെടുത്തു.

Share news