ദാറുൽ ഖുർആൻ & വിദ്യാ തീരം വുമൺസ് അക്കാഡമി വനിതാ സമ്മേളനം നവബർ 25ന്
കൊയിലാണ്ടി: വനിതാ സമ്മേളനം. വിശുദ്ധ ഖുർആൻ പഠന വൈജ്ഞാനിക കേന്ദ്രമായ ദാറുൽ ഖുർആൻ & വിദ്യാ തീരം വുമൺസ് അക്കാഡമി പുറക്കാട് ദശ വാർഷിക സമാപനത്തിന്റെ ഭാഗമായി വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. നവംബർ 25 ശനിയാഴ്ച രാവിലെ 9.30ന് പുറക്കാട് വിദ്യാ തീരം കാമ്പസിൽ സമ്മേളനം നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2022 നവമ്പറിൽ ആരംഭിച്ച ദശവാർഷിക സമ്മേളനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി 2023 ഡിസംബറിൽ അവസാനിക്കും.

പൂർവ്വ വിദ്യാർത്ഥി സമ്മേളനം, പണ്ഡിത സമ്മേളനം, സാംസ്കാരിക സെമിനാർ, പ്രഖ്യാപന സമ്മേളനം, കെട്ടിടോദ്ഘാടനം, ലൈബ്രറി ഉദ്ഘാടനം അഖില കേരള ഹിഫ്ള് ഖിറാഅത്ത് മത്സരം, സ്ഥിര വരുമാന വഖഫ് സംഗമം, മഹല്ല് കുടുംബസംഗമം, എക്സിബിഷൻ, രക്ഷാകർതൃ സംഗമം, ഹാഫിളുകളുടെ സംഗമം വാർഷിക സമാപന സമ്മേളനം, കോൺ വെക്കേഷൻ കലാ പരിപാടികൾ തുടങ്ങിയ പരിപാടികളുടെ ഭാഗമായിട്ടാണ് വനിതാസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് വനിതകളും വിദ്യാർത്ഥിനികളും പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റ് ഫാത്തിമ ശബരിമാല ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് ആയിശ ഹബീബ് അധ്യക്ഷത വഹിക്കും. എം ജി എം സംസ്ഥാന ജനറൽ സെക്രട്ടറി ശമീമ ഇസ്ലാഹിയ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് സി.വി ജമീല, ജി ഐ ഒ സംസ്ഥാന പ്രസിഡണ്ട് തമന്ന സുൽത്താന എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കും. വിദ്യാ തീരം വനിതാ അക്കാഡമി പ്രിൻസിപ്പൽ സജദ മൂജീബ് റിപോർട്ട് അവതരിപ്പിക്കും.

