KOYILANDY DIARY.COM

The Perfect News Portal

ടാങ്കർ ലോറിയിൽനിന്ന്‌ സിലിണ്ടർ വേർപെട്ടു

കോഴിക്കോട്‌: ദേശീയപാത ബൈപാസിൽ അമ്പലപ്പടി അടിപ്പാതയ്‌ക്ക്‌ സമീപം ക്യാപ്‌സ്യൂൾ സിലിണ്ടർ വഹിച്ചുവന്ന ലോറിയിൽനിന്ന്‌ സിലിണ്ടർ വേർപെട്ടു. വെള്ളിയാഴ്ച രാത്രി പത്തോടെയുണ്ടായ അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
അടിപ്പാതയ്‌ക്കു സമീപത്തുവെച്ച്‌ സിലിണ്ടർ ലോറിയിൽനിന്ന്‌ വേർപെടുകയായിരുന്നു. ടാങ്കറിൽ ഇന്ധനം നിറച്ചിട്ടില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ക്രെയിൻ ഉപയോഗിച്ച് സിലിണ്ടർ മാറ്റി. എലത്തൂർ പൊലീസും വാർഡ് കൗൺസിലർ ഇ പി സഫീന, വാർഡ് കൺവീനർ സി വി ആനന്ദ് കുമാർ തുടങ്ങിയവരും സ്ഥലത്ത്‌ എത്തിയിരുന്നു.

 

Share news