KOYILANDY DIARY.COM

The Perfect News Portal

അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം; പൊലീസ് കേസെടുത്തു

അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബത്തിന് എതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. അര്‍ജുന്റെ അമ്മയുടെ സഹോദരി നല്‍കിയ പരാതിയില്‍ കോഴിക്കോട് സിറ്റി പൊലീസാണ് കേസെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യം എഡിറ്റ് ചെയ്ത് വളച്ചൊടിച്ച് സോഷ്യല്‍മീഡിയകളില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് കാട്ടി കോഴിക്കോട് സിറ്റി പൊലീസിലും സൈബര്‍ പൊലീസിലും അര്‍ജുന്റെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിലാണ് നടപടി.

അതേസമയം, ഷിരൂരില്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 12-ാം ദിവസവും തുടരുകയാണ്. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധര്‍ക്കും പുഴയിലിറങ്ങി തിരച്ചില്‍ നടത്താനാവാത്ത സ്ഥിതിയാണ്.

Share news