KOYILANDY DIARY

The Perfect News Portal

മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ മെയിൻ സ്ലാബിൽ വിള്ളൽ: അണ്ടർപ്പാസ് അപകട ഭീഷണിയിലോ?

അണ്ടർപ്പാസ് അപകട ഭീഷണിയിലോ?.. കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ മെയിൻ സ്ലാബിൽ വിള്ളൽ കണ്ടെത്തി. നിരവധി സ്ഥലങ്ങളിലായാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ വെള്ളമൊലിച്ചറങ്ങുന്നുണ്ട്. ഒരു മീറ്ററിലധികം നീളത്തിൽ വെള്ളം ഒലിച്ചിറങ്ങിയ കാഴ്ച നാട്ടുകാരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായാണ് മുത്താമ്പി റോഡിൽ അണ്ടർപ്പാസ് പണിതത്. വഗാഡ് കമ്പനിയാണ് നിർമ്മാണ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്നത്.

ഇരു ഭാഗങ്ങളിലും 14.5 അടി ഉയരത്തിൽ കോൺഗ്രീറ്റ് ചെയ്ത് ഉയർത്തി 30 മീറ്റർ വീതിയിൽ ഒന്നര അടി ഘനത്തിലുള്ള രണ്ട് പ്രധാന സ്ലാബുകളാണ് ഇവിടെ വാർത്തിരുന്നത് ഇതിൽ രണ്ട് ഭാഗങ്ങളിലും നിരവധി സ്ഥലങ്ങളിലായി വിള്ളൽ കാണുന്നുണ്ട്. അതിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ശക്തമായ മഴ പെയ്ത സമയത്ത് കാൽനടയാത്രക്കാർ മഴകൊള്ളാതിരിക്കാൻ പാലത്തിനുള്ളിൽ നിന്ന സമയത്താണ് ശരീരത്തൽ വെള്ളത്തിൻ്റെ തുള്ളികൾ വീഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പലയിടങ്ങളിലായി വിള്ളലുകൾ കാണാനായത്.

Advertisements

Advertisements

ഇത് നാട്ടുകാരിൽ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച പാലം അപകട ഭീഷണിയിലായിരിക്കുകയാണ്. കൊയിലാണ്ടിയിലെ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.