KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ തങ്കമലയിലെ അശാസ്ത്രീയ കരിങ്കൽ ഖനനത്തിനെതിരെ സിപിഐ(എം) പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: കീഴരിയൂർ തങ്കമലയിലെ അശാസ്ത്രീയ കരിങ്കൽ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ(എം) റിലേ സത്യാഗ്രഹം ആരംഭിക്കും. ആഗസ്റ്റ് 14ന് രാവിലെ കീഴരിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ മാർച്ച് സംഘടിപ്പിച്ചശേഷം ക്വാറിയുടെ മുന്നിൽ പ്രവർത്തകർ റിലേ സത്യാഗ്രഹം ആരംഭിക്കും.
.
മാനദണ്ഡങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നതുവരെ സമരം നടത്തുമെന്ന് നേതാക്കൾ പറഞ്ഞു. സമീപവാസികൾ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും ശകത്മായ സമരത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം സ്ഥലം എം.എൽ എ ക്വാറി സന്ദർശിക്കുകയും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവൃത്തി നടത്തരുതെന്നും മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
Share news